സംസ്ഥാനത്ത് മദ്യവില കൂട്ടാൻ സാധ്യത

liquor

തിരുവനന്തപുരം: മദ്യവില കൂട്ടാൻ സാധ്യത. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുള്ള നഷ്ടം നികത്താനാണ് വില കൂട്ടാനുള്ള നീക്കം. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടർന്ന് വിറ്റുവരവ് നികുതി ഒഴിവാക്കും. വിൽപന നികുതി കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ ധനവകുപ്പ് സമിതിയെ നിയോഗിച്ചു.

മദ്യ ഉത്പാദകരിൽ നിന്ന് ഈടാക്കുന്ന അഞ്ച് ശതമനാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്. ഇത് ഒഴിവാക്കിയാൽ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടം വരും. ഇത് ഒഴിവാക്കാനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.അതേസമയം, ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്.മദ്യവില വർധിപ്പിക്കണോ, എത്ര വർധിപ്പിക്കണം എന്നീ കാര്യങ്ങൾ ധനവകുപ്പ് സമിതി പഠനം നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

Share this story