ക്രിസ്മസ് ആഘോഷത്തിനായി കേരളം കുടിച്ച് തീർത്തത് 152.06 കോടിരൂപയുടെ മദ്യം
Dec 26, 2024, 21:17 IST
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ച് തീർത്തത് 152.06 കോടിരൂപയുടെ മദ്യമാണ്. ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ഇത്രയും കോടിയുടെ മദ്യ വില്പന നടന്നത്. ഡിസംബർ 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവുമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14 കോടിരൂപയുടെയും മദ്യമാണ് കേരളത്തിൽ വിറ്റത്.
ക്രിസ്മസിൻ്റെ തലേദിവസമായ 24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടിയിലെ ബിവറേജസ് കോർപറേഷന്റെ ഷോപ്പിലാണ്. 78 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ചങ്ങനാശേരിയിൽ 66.88 ലക്ഷം രൂപയുടെയും തിരുവനന്തപുരത്തെ പഴയ ഉച്ചക്കടയിൽ 64.15ലക്ഷംരൂപയുടെയും മദ്യം വിൽപ്പനയാണ് നടന്നത് .