എട്ടു ലക്ഷം ലൈസന്‍സും ആര്‍.സി.യും ഇനി ഒന്നിച്ചുവരും

google news
smart licence

കേരളത്തിലെ ആര്‍.ടി.ഒ. ഓഫീസുകളില്‍ എട്ടുലക്ഷത്തോളം ലൈസന്‍സും ആര്‍.സി.യും ഒന്നിച്ച് എത്തിക്കുന്നു . 2023 നവംബര്‍ മുതലുള്ള സ്മാര്‍ട്ട് പെറ്റ് ജി കാര്‍ഡുകള്‍ അതത് ഓഫീസുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. ഇത് പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ഐ.ടി.ഐ) പാലക്കാടിന് സര്‍ക്കാര്‍ 8.3 കോടി രൂപയിലധികം കുടിശ്ശിക നല്‍കാനുണ്ടെന്നാണ് വിവരം.വാഹന ഉടമകള്‍ മാസങ്ങളായി അനുഭവിക്കുന്ന പ്രശ്‌നത്തിനാണ് ഇതുവഴി പരിഹാരമാകുന്നത്.

ഇതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നത്. കേരളത്തില്‍ കെ.എല്‍.-ഒന്ന് (തിരുവനന്തപുരം) മുതല്‍ കെ.എല്‍.-86 (പയ്യന്നൂര്‍) വരെ 85 നമ്പറുകളില്‍ വണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരും ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുമായി എട്ടുലക്ഷത്തിലധികം പേര്‍ ഉണ്ടാകുമെന്നാണ് കണക്ക്.

2023 ഏപ്രിലില്‍ ഡ്രൈവിങ് ലൈസന്‍സുകളും ഒക്ടോബര്‍ മുതല്‍ ആര്‍.സി.യും ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ്-ജി കാര്‍ഡിലേക്ക് മാറി. സുരക്ഷാ ഫീച്ചറുള്ള പെറ്റ് ജി കാര്‍ഡ് തപാലിലാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇതിനായി തപാല്‍ നിരക്ക് അടക്കം 245 രൂപ മുന്‍കൂട്ടി ഈടാക്കുന്നുണ്ട്.

Tags