മകനെ മടിയിലിരുത്തി വാഹനമോടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് റദ്ദാക്കി

google news
mvd

തിരുവനന്തപുരം: മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സാണ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തിയായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഡ്രൈവിങ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി.

Tags