ലൈസൻസ് - ആർ.സി. വിതരണം ഉടൻ പുനരാരംഭിക്കും ; അനുവദിച്ച 8.68 കോടി രൂപ കരാര്‍ കമ്പനിക്ക് കൈമാറും

license

കരാറുകാര്‍ക്ക് പ്രതിഫലം നല്‍കാത്തതിനാല്‍ തടസ്സപ്പെട്ട, ആര്‍.സി., ഡ്രൈവിങ് ലൈസന്‍സ് വിതരണം  പുനരാരംഭിക്കുന്നു. തിങ്കളാഴ്ച  സര്‍ക്കാര്‍ അനുവദിച്ച 8.68 കോടി രൂപകരാര്‍ കമ്പനിക്ക് കൈമാറും.

കാര്‍ഡ് അച്ചടി, വിതരണം എന്നിവ ഉടന്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കും. ഒരുമാസത്തിനിടെ അച്ചടിച്ച് തേവര ഓഫീസില്‍ സൂക്ഷിച്ച അരലക്ഷം കാര്‍ഡുകള്‍ ശനിയാഴ്ച വൈകുന്നേരം തപാല്‍വകുപ്പ് വിതരണത്തിനായി ഏറ്റെടുത്തു.

ഡിസംബര്‍ മുതലാണ് വിതരണം നിര്‍ത്തിവെച്ചത്. ഇതേസമയത്ത് അച്ചടിയും നിര്‍ത്തിവെച്ചിരുന്നു. അച്ചടിക്കൂലി നല്‍കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം തുക കൈമാറാന്‍ വൈകി. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ദിവസം 2000 കാര്‍ഡുകള്‍വീതം അച്ചടിച്ച് തുടങ്ങിയിരുന്നു.

തപാല്‍വകുപ്പിനും ആറുകോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്. തപാല്‍വകുപ്പ് തുടര്‍ന്നും വിതരണം നടത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ അഭ്യര്‍ഥിച്ച പ്രകാരം തപാല്‍ വകുപ്പ് വിതരണം ആരംഭിച്ചുവെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.

Tags