ജലനിരപ്പ് ഉയരുന്നു; മഞ്ചേശ്വരം നദിക്കരിയലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

The water level rises; Manjeshwaram riverside alert
The water level rises; Manjeshwaram riverside alert

കാസർകോട് :  മഞ്ചേശ്വരം  നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ കാസര്‍കോട് ജില്ലയിലെ ഉപ്പള സ്റ്റേഷനില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ മഞ്ചേശ്വരം നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.    
 

Tags