കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം

yuvamorcha
ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം.

യുവമോർച്ചാ പ്രവർത്തകർ നഗരസഭാ ഗേറ്റുകൾ  ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. പ്രവേശന കവാടങ്ങൾ ഉപരോധിച്ച് പ്രതിഷേധം നടന്നു.

ഇതോടെ ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

Share this story