'നയിക്കാന്‍ നായകന്‍ വരട്ടെ'; കെ മുരളീധരന് വേണ്ടി തലസ്ഥാനത്ത് പോസ്റ്റര്‍

google news
muralidharan

തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റര്‍ ക്യാംപയിന്‍. കെപിസിസി  ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'നയിക്കാന്‍ നായകന്‍ വരട്ടെ' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 'പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം' എന്നതാണ് പോസ്റ്ററിലെ ആവശ്യം.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുരളീധരനെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുവെന്നാണ് സൂചന. മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. എന്നാല്‍ എംപി ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ എന്നാണ് യാത്രയെ കുറിച്ച് നല്‍കുന്ന വിശദീകരണം

Tags