ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് നിയമസഭാ പരിസ്ഥിതി സമിതി സന്ദർശിച്ചു
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാണാനും പഠനം നടത്താനായി നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദർശിച്ചു. ഇന്ന് രാവിലെയാണ് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ വിലങ്ങാട് സന്ദർശിച്ചത്. ഇ.കെ വിജയൻ ചെയർമാനായ സമിതിയിൽ 8 അംഗ എം എൽ എമാരാണ് സന്ദർശനം നടത്തിയത്. രാവിലെ 9 മണിയോടെ എത്തിയ സംഘം വിലങ്ങാടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു.
വിവിധവകുപ്പ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. പുനരധിവാസത്തിനൊപ്പം സ്ഥലം വാസയോഗ്യമാണോ എന്നകാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിക്കും. മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും മന്ത്രി കെ രാജനും വ്യക്തമാക്കി. പ്രദേശത്തെക്കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്‌ധ സംഘം അടുത്ത ആഴ്ച വിലങ്ങാട് എത്തുന്നുണ്ട്.