മലപ്പുറത്തും പൊന്നാനിയിലും ചരിത്രനേട്ടവുമായി ലീഗിന്റെ ജയം

google news
league

മലപ്പുറത്തും പൊന്നാനിയിലും ചരിത്രനേട്ടവുമായാണ് ലീഗിന്റെ വിജയം. തമിഴ്‌നാട് രാമനാഥപുരത്തും വന്‍ വിജയമാണ് ലീഗ് നേടിയത്. ഇടത് കേന്ദ്രങ്ങളില്‍ പോലും വിള്ളല്‍ വീഴ്ത്തിയയായിരുന്നു ലീഗിന്റെ തേരോട്ടം.

300118 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. 235760 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയില്‍ സമദാനിയും ലീഗിന്റെ പച്ചക്കൊടി നാട്ടിയത്. ഇരുമണ്ഡലങ്ങളിലെയും ലീഗിന്റെ തന്നെ പൂര്‍വ്വകാല റെക്കോര്‍ഡുകള്‍ മുഴുവന്‍ തിരുത്തിയാണ് ഇരുവരുടെയും വിജയം. തമിഴ്‌നാട് രാമനാഥപുരത്ത് മുന്‍ മുഖ്യമന്ത്രികൂടിയായ ഒ പനീര്‍സെല്‍വത്തെ 165292 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ലീഗിന്റെ നവാസ് ഖനി സീറ്റ് നിലനിര്‍ത്തിയത്. കനത്ത വെല്ലുവിളികള്‍ക്കിടയിലും മത്സരിച്ച മൂന്ന് സീറ്റിലും മിന്നും വിജയം നേടാനായതിന്റെ ആവേശത്തിലാണ് ലീഗ് നേതൃത്വം. രാഹുല്‍ ഗാന്ധിയുടേത് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീറിന്റേത്. 

Tags