നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ സ്വന്തം നിലക്ക് അഭിപ്രായം പങ്കുവയ്ക്കുന്നത് വിവാദമാകുന്നു ; നിയന്ത്രണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

CONGRESS
CONGRESS

സമൂഹ മാധ്യമ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടേതാണ് ഈ തീരുമാനം.

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കോണ്‍ഗ്രസ്. സമൂഹ മാധ്യമ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടേതാണ് ഈ തീരുമാനം.


പാര്‍ട്ടിയില്‍ ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുന്ന ഘട്ടത്തില്‍ നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ സ്വന്തം നിലക്ക് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് തലവേദനയായിരുന്നു. ഈ പ്രവണത ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. അത് കൊണ്ടാണ് സമൂഹ മാധ്യമ ഉപയോഗത്തില്‍ മാനദണ്ഡം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags