14,000 കടന്ന് ലീഡ് ; വടകരയിൽ മുന്നേറി ഷാഫി പറമ്പിൽ

shafi
shafi

കോഴിക്കോട് : വോട്ടെണ്ണൽ മുന്നേറുമ്പോൾ വടകര മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുകയാണ്.14,942 വോട്ടുകൾക്കാണ് നിലവിൽ ഷാഫി പറമ്പിൽ മുന്നിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര.

അതെ സമയം കൊല്ലത്ത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിട്ടു നിന്ന എൽഡിഎഫ് സ്ഥാനാർഥി നടൻ മുകേഷിനെ ഏറെ ദൂരം പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ മുന്നേറ്റം തുടരുന്നു. എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് പതിനായിരം കടന്നു. 12359 വോട്ടുകൾക്ക് മുന്നിലാണ് പ്രേമചന്ദ്രൻ.

Tags