ലീഡ് 33,000 കടന്നു ; വടകരയിൽ കുതിച്ച് ഷാഫി പറമ്പിൽ

google news
shafi

കോഴിക്കോട് : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകര മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുകയാണ്.33,755  വോട്ടുകൾക്കാണ് നിലവിൽ ഷാഫി പറമ്പിൽ മുന്നിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര.

അതെ സമയം കണ്ണൂരിൽ 24467 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ. തിരുവനന്തപുരത്ത് എൻ ഡി എ യും, യു ഡി എഫും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ്.

Tags