ശ്രീരാമൻറെ പേര് പറഞ്ഞ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ടുപിടിക്കാൻ ശ്രമിച്ചു; എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി

google news
a p abdullakkutty

ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കു വേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 

എൽഡിഎഫ് തൃശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പി രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജില്ലാ വരണാധികാരി കൂടിയായ തൃശൂർ ജില്ലാകളക്ടർക്ക് കൈമാറിയ പരാതിയുടെ പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്.

എൻഡിഎയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു എ പി അബ്ദുള്ളക്കുട്ടി വിവാദ പരാമർശം നടത്തിയത്. സിപിഐഎമ്മുകാർ പോലും ശ്രീരാമനെ മനസിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ പ്രസംഗം.