വയനാട് ഉപതെരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
Oct 24, 2024, 12:42 IST
വയനാട് ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എല്‍ ഡി എഫ് കൺവീനര്‍ ടി പി രാമകൃഷ്ണന്‍, പി സന്തോഷ് കുമാര്‍ എം പി, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് ജില്ലാ കളക്ടർ ആർ മേഘശ്രീക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.