എൽ.ബി.എസ്. സ്‌കിൽ സെന്ററിന്റെയും, അഡീഷണൽ ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

Minister R Bindu

കേരള  സർക്കാർ സ്ഥാപനമായ  എൽ.ബി.എസ്. സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ  വിമൺ (LBSITW ) പുതുതായി നിർമ്മിച്ച അഡീഷണൽ ഹോസ്റ്റൽ ബ്ലോക്കിന്റെയും,  എൽ.ബി.എസ്.  സ്‌കിൽ  സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ  10 മണിക്ക്  ഉന്നത  വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു  നിർവ്വഹിക്കും.

ചടങ്ങിൽ  വിദ്യാഭ്യാസ തൊഴിൽ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത  വഹിക്കും. എം.എൽ.എ  അഡ്വ. ആന്റണി രാജു  മുഖ്യ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ  ഡോ. രാജശ്രീ. എം. എസ്. എന്നിവർ പങ്കെടുക്കും. അഡീഷണൽ ഹോസ്റ്റൽ  ബ്ലോക്കിലൂടെ പുതുതായി നൂറ്റമ്പതു വിദ്യാത്ഥികൾക്കു കൂടി  ക്യാമ്പസ്സിൽ താമസ സൗകര്യം  ലഭ്യമാകും.

1976 ൽ സ്ഥാപിതമായ എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ  അമ്പതാം വാർഷികത്തിലേക്ക് കടക്കുമ്പോൾ എൽബിഎസ്സ് സെന്ററിന്റെ ഏറ്റവും പുതിയ കോഴ്‌സുകൾ എൽബിഎസ് സ്കിൽ സെന്ററുകളിൽ തുടങ്ങും. 120ൽ പരം കോഴ്‌സുകൾ ആണ് ഇതിനുവേണ്ടി പുതുതായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കോഴ്‌സുകൾ വഴി പുതിയൊരു തൊഴിൽ സംസ്‌കാരമാതൃക വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് എൽബിഎസ് സ്‌കിൽ സെൻറർ ലക്ഷ്യമിടുന്നത്.

Tags