ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

Lavalin case convict Kasthuriranka Iyer passes away

ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. ലാവ്ലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം മുൻപ് കോടതിയിൽ ഹർജി നൽകി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആറര വർഷം മുൻപ് അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പാക്കാതെ നിലനിൽക്കുകയാണ്. 38 തവണയിലേറെയായി സുപ്രീം കോടതി ലാവ്ലിൻ കേസ് മാറ്റിവയ്ക്കുകയാണ്. കഴിഞ്ഞദിവസം രാത്രി കരമന നാ​ഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് കസ്തൂരിരങ്ക അയ്യർ മരണപ്പെട്ടത്. 

ശിക്ഷിക്കപ്പെടുമ്പോൾ തന്നെ അദ്ദേഹത്തെ പ്രായത്തിൻ്റെ അവശതകൾ അലട്ടിയിരുന്നു. 2017ൽ കോടതിയിൽ ശിക്ഷാവിധി കേട്ട ശേഷം 'എൻ്റെ പിഴ, എൻ്റെ പിഴ, എൻ്റെ വലിയ പിഴ'- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. അയ്യരടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ തങ്ങൾക്കും ശിക്ഷാ ഇളവു നൽകണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവർ ഇതിൽ കക്ഷി ചേരുകയായിരുന്നു. 

രണ്ട് ഹർജികളും നിലവിൽ സുപ്രീം കോടതിയുടെ പരി​ഗണനയിലിരിക്കേയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. ജ്യോതി, ഡോ. പ്രീതി, ഡോ. മായ എന്നിവർ മക്കളും രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. എന്നിവർ മരുമക്കളുമാണ്. 
 

Tags