ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടല്‍

Landslide in Kanichar One person went missing in the stream in Elapeetika

കോഴിക്കോട് : കരിയാത്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.

 പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇരുപത്തെട്ടാംമൈല്‍ സ്വദേശി മുജീബിന്റെ കോഴിഫാം തകര്‍ന്ന് 1500 കോഴിക്കൂടുകള്‍ നശിച്ചു പോയി.

അതേസമയം ഇടുക്കി പൂച്ചപ്രയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം ഉണ്ടായി. വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏക്കര്‍ കണക്കിന് കൃഷിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. കനത്ത മഴയില്‍ ഇടുക്കിയുടെ വിവധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Tags