വയനാട് പുഞ്ചിരി മട്ടത്ത് മണ്ണിടിച്ചിൽ: ജാഗ്രതാ നിർദ്ദേശം
Aug 31, 2024, 15:49 IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾ പൊട്ടാൻ വീണ്ടും സാധ്യത ഉള്ളതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജൂലായ് 30-ന് പുലർച്ചെ പുഞ്ചിരി മട്ടത്ത് ഉരുൾ പൊട്ടിയാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും നൂറ് കണക്കിനാളുകൾ മരിച്ചത്. ഫയർ ഫോഴ്സിൻ്റെ എട്ട് യൂണിറ്റ് ഉൾപ്പടെ ഇന്നും നിരവധി പേർ തിരച്ചിൽ നടത്തുന്നുണ്ട്.