ഭൂനിയമ ചട്ടരൂപീകരണം: സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ

Land Act formulation: Revenue Department Minister K Rajan will not trouble common people
Land Act formulation: Revenue Department Minister K Rajan will not trouble common people

ഇടുക്കി : സാധാരണക്കാർക്ക്  ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഭൂനിയമ ചട്ടരൂപികരണം ഉണ്ടാകില്ലെന്ന്  റവന്യൂ വകുപ്പ്  മന്ത്രി കെ രാജൻ  .ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണി ടൗൺ ഹാളിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കയ്യേറ്റങ്ങളെ ഒരു തരത്തിലും അനുവദിക്കില്ലെന്നും  എത്ര വലിയവനായാലും നടപടിയുണ്ടാകും. ചൊക്രമുടി വിഷയം നിയമപരമായി നേരിടും.

 പാവപ്പെട്ട മനുഷ്യരുടെ ഭൂമി അന്യാധീനമാകാൻ അനുവദിക്കില്ല. അതിനാണ് പട്ടയ ബോഡ് രൂപികരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 
പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പട്ടയമേളയാണ് ഇടുക്കിയിലും ഉടുമ്പഞ്ചോലയിലുമായി നടന്നത്.  ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്  ശേഷം  ജില്ലയില്‍  7964 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.  ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളില്‍ നിന്നും നാലാം 100 ദിന കര്‍മ്മ പരിപാടിയില്‍  ഉള്‍പ്പെടുത്തി  2941 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്  .

 ഇതിൽ 506 പട്ടയങ്ങളാണ് ഇടുക്കി , ഉടുമ്പൻചോല  പട്ടയമേളകളിലായി വിതരണം ചെയ്തത്. 302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം നടത്തി. ശേഷിക്കുന്ന  2435 പട്ടയങ്ങള്‍ വരുംമാസങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. 

എം പി ഡീൻ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കലക്ടർ വി വിഗ്ശ്വനേശ്വരി  , എ ഡി എം ഷൈജു പി ജേക്കബ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, ജില്ലാ പഞ്ചായത്തഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, മറ്റ് ത്രിതല ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
 

Tags