ലക്ഷദ്വീപ് കലക്ടർ എസ്.അസ്കർ അലിക്ക് സ്ഥലംമാറ്റം ; പുതിയ ടീം ഉടൻ
Sat, 23 Apr 2022

കൊച്ചി : ലക്ഷദ്വീപ് കലക്ടർ എസ്.അസ്കർ അലിക്ക് സ്ഥലംമാറ്റം. ദാദ്ര നഗർ ഹവേലി ദമൻ ദിയുവിലേക്കാണു സ്ഥലം മാറുന്നത്. ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷൻ എംഡി സച്ചിൻ ശർമ, ലക്ഷദ്വീപ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമൻഡാന്റ് അമിത് വർമ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
പകരക്കാരായി ദിയു കലക്ടർ സലോണി റോയി, ദാദ്ര നഗർ ഹവേലി കലക്ടർ രാകേഷ് മിൻഹാസ്, പൊലീസ് സൂപ്രണ്ട് വി.എസ്.ഹരേശ്വർ എന്നിവർ ലക്ഷദ്വീപിലെത്തും. മൂവരും നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനു കീഴിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.