സ്ത്രീകളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; ജിംനേഷ്യം ഉടമ പിടിയില്‍

google news
jim

ജിംനേഷ്യത്തിന്റെ മറവില്‍ സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഉടമ അറസ്റ്റില്‍. ചേപ്പാട് മണിപ്പുഴ വീട്ടില്‍ ജിബ്‌സണ്‍ ജോയി(35) ആണ് പിടിയിലായത്. ഹരിപ്പാട് ടൗണ്‍ഹാള്‍ ജംഗ്ഷന് സമീപം ജിബ്‌സ് ഫിറ്റ്‌നസ് സെന്റര്‍ എന്ന പേരില്‍ ജിംനേഷ്യം നടത്തിവരികയാണ് ഇയാള്‍.
ജിമ്മിലെത്തുന്ന സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയതെന്ന് പൊലീസ് പറയുന്നു. തനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിച്ചാല്‍ ജിമ്മിന്റെ പാര്‍ട്‌നറാക്കാമെന്നും പറഞ്ഞാണ് പണം വാങ്ങുന്നത്. വരുമാനത്തിന്റെ പകുതി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. പണം തിരികെ ചോദിച്ചാല്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യങ്ങളില്‍ ഇടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. 23 ലക്ഷം രൂപയും 9 ലക്ഷം രൂപയുമാണ് ഇവര്‍ ജിബ്‌സണ് നല്‍കിയത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോളാണ് പൊലീസിന്റെ പിടിയിലായത്. എസ്‌ഐ ശ്രീകുമാര്‍, സിപിഒമാരായ സജാദ്, കിഷോര്‍, പ്രദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags