സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണകോട്ടയാണ് ശിക്ഷ മരവിപ്പിച്ചതോടെ പൊളിഞ്ഞു വീണത് ; കെ.വി കുഞ്ഞിരാമൻ

The wall of lies built against the CPM fell apart after the punishment was frozen; KV Kunhiraman
The wall of lies built against the CPM fell apart after the punishment was frozen; KV Kunhiraman

കണ്ണൂർ: സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ മരവിപ്പിച്ചതോടെ പൊളിഞ്ഞു വീണതെന്ന് പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷപ്പെട്ട മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ. ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂർ ജയിലിൽ നിന്ന് പുറത്തുവന്ന കെ.വി കുഞ്ഞിരാമൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സി.പി.എം നേതാക്കളായതിനാലാണ് കേസിൽ പ്രതി ചേർത്തത്. സി.പി.എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണിത്. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ടാണ് വിചാരണ കോടതി ശിക്ഷ വിധിച്ചപ്പോൾ പ്രതികരിക്കാതിരുന്നതെന്നും കെ.വി കുഞ്ഞിരാമൻ പറഞ്ഞു.

The wall of lies built against the CPM fell apart after the punishment was frozen; KV Kunhiraman

സി.ബി.ഐയുടെ കണ്ടെത്തലുകൾ തെറ്റി. സി.ബി.ഐ പ്രതി ചേർത്ത 10 പേരിൽ ഒമ്പത് പേരെയും കോടതി വിട്ടയച്ചെന്നും കെ.വി കുഞ്ഞിരാമൻ വ്യക്തമാക്കി.

പെ​രി​യ ഇ​ര​​ട്ട​ക്കൊ​ല കേ​സി​ൽ സി.​ബി.​ഐ കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി സ്റ്റേ ​ചെ​യ്തതിന് പിന്നാലെയാണ് മു​ൻ എം.​എ​ൽ.​എ കെ. ​കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു​ പേ​ർ ഇന്ന് ജയിൽ മോ​ചിതരായത്. രാ​വി​ലെ ഒ​മ്പ​തു​ മ​ണി​യോ​ടെ പു​റ​ത്തി​റ​ങ്ങിയ നാലു പേ​ർ​ക്കും സി.​പി.​എം നേതാക്കളും പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണം നൽകി. ജയിൽ മോചിതരാകുന്നവരെ സ്വീകരിക്കാൻ പി. ജയരാജയനും എം.വി ജയരാജനും അടക്കമുള്ളവർ എത്തിയിരുന്നു.

ഹൈ​കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്താ​ൻ ​വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മോ​ച​നം ഇ​ന്നേ​ക്ക് മാ​റ്റി​യ​ത്. വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​ൽ​പ് ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

അ​തി​നി​ടെ, ​ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ കാ​ണാ​ൻ സി.​പി.​എം നേ​താ​ക്ക​ളാ​യ പി.​കെ. ശ്രീ​മ​തി, പി.​പി. ദി​വ്യ, എം. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ എ​ന്നി​വ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി. മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി​യാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നാണ് ഇ​വ​ർ പ​റ​ഞ്ഞത്.

Tags