കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Aug 30, 2024, 21:24 IST
കൊച്ചി: കേരള പത്രപ്രവർത്ത യൂണിയൻ (Kuwj) സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് എറണാകുളം പ്രസ് ക്ലബ്ബിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി മേയറും സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയുമായ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ.പ്രദീപ് കുമാർ, നിയുക്ത സംസ്ഥാന സമിതി അംഗങ്ങളായ സി.എസ് ബൈജു, ജിപ്സൺ സിക്കേര, ജില്ലാ ജോ. സെക്രട്ടറി ഷബ്ന സിയാദ്, നിർവാഹക സമിതി അംഗങ്ങളായ ടി.ആർ ജിതേഷ്, ലിജോ എം.ജി എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ.കെ സ്മിത നന്ദിയും പറഞ്ഞു.