കുറവിലങ്ങാട് ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Mar 18, 2024, 15:45 IST
കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മിഠായിക്കുന്നം പൊതി ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന ബിനൂബ് തോമസ് (39) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയുടെ സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും കൈയിൽ കരുതിയ കത്തികൊണ്ട് ഭാര്യയുടെ തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും പരിക്കേറ്റു. എസ്.എച്ച്.ഒ പി.ജെ. നോബിൾ, എസ്.ഐ എസ്.എൻ. സുമിത, സി.പി.ഒമാരായ പ്രവീൺകുമാർ, കെ.സി. ഡിപിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.