'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ആരോടും പ്രതിബദ്ധതയില്ല, സിപിഎമ്മുമായി സഹകരിക്കും'; കെ ടി ജലീൽ
Oct 2, 2024, 12:15 IST
മലപ്പുറം: തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീല്‍. തനിക്ക് ആരോടും പ്രതിബദ്ധയില്ല.അത് കോണ്‍ഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും ജലീല്‍ പറഞ്ഞു.
അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ട്, എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു.