7 വര്‍ഷത്തിനുശേഷം കെഎസ്‌യു ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു

google news
ksu

കെഎസ്‌യുവിന്റെ എറണാകുളം, ഇടുക്കി, വയനാട്, കോട്ടയം ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. ഏഴുവര്‍ഷത്തിനുശേഷമാണ് പുനഃസംഘടന. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചുള്ള ജംബോ കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉടന്‍ പുനഃസംഘടന ഉണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന. ജില്ലാ പ്രസിഡന്റുമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി നിലവില്‍ വന്നിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചാണ് ജംബോ കമ്മിറ്റികള്‍ പ്രഖ്യാപിച്ചത്.

അധ്യക്ഷന് പുറമേ നാല്‍പ്പതിലധികം ആളുകളാണ് കമ്മിറ്റിയില്‍ ഉള്ളത്. ചില ജില്ലകളില്‍ ആകട്ടെ 70ലധികം ആളുകള്‍ ഉണ്ട്. ബാക്കിയുള്ള 10 ജില്ലകളുടെ പുനഃസംഘടന ഉടന്‍ നടത്തും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

Tags