കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ,കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി തലശേരിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം എം വി ജയരാജൻ നിർവഹിച്ചു

google news
KSTA State Conference A house for a child talassery

തലശേരി : കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ നടക്കുന്ന കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ' കെ എസ് ടി എ തലശ്ശേരി നോര്‍ത്ത് സബ്ജില്ല നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അ സോസിയേഷന്‍ നേതൃത്വത്തില്‍ 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം പന്തക്കപ്പാറ - അറത്തില്‍ ക്കാവ് റോഡില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്.

സി പി  എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അ സോസിയേഷന്‍ നേതൃത്വത്തില്‍ 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം പന്തക്കപ്പാറ - അറത്തില്‍ ക്കാവ് റോഡില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനമാണ്  സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വ്വഹിച്ചത്.

തലശ്ശേരി നോര്‍ത്ത് ഉപജില്ലയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം.ചടങ്ങില്‍ കമ്മറ്റി ചെയര്‍മാന്‍ കോങ്കി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബീന,കെ.ശശിധരന്‍, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ രാജീവന്‍,കെ.സി. മഹേഷ്, കെ.സി സുധീര്‍ പി ബിന്ദു,മിഥുന്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് വീട് നിര്‍മ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ കെ.പി ജ്യോതിയെ എം.വി ജയരാജൻആദരിച്ചു. കോഴൂര്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സൂര്യ കൃഷ്ണ, ആര്യ കൃഷ്ണ, ലിയ കൃഷ്ണ എന്നിവരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിനാണ് കെ എസ് ടി എ വീട് നിര്‍മ്മിച്ചു നല്‍കിയത്.

Tags