കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും

fuel
fuel

ഇന്ന് ഉച്ചയ്ക്ക് 12 വരെ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഡീലര്‍മാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ അറിയിപ്പ്. 

ഇന്ന് ഉച്ച വരെ പെട്രോള്‍ പമ്പ് സമരമാണെന്ന് ഓര്‍ക്കാതെ, വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വിട്ടുപോയവര്‍ക്ക് മുന്നറിയിപ്പ് . യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ എല്ലാ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും. ഇന്ന് ഉച്ചയ്ക്ക് 12 വരെ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഡീലര്‍മാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ അറിയിപ്പ്. 

കെഎസ്ആര്‍ടിസിക്ക് നിലവില്‍ 15 യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളാണുള്ളത്. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, മാവേലിക്കര, ചേര്‍ത്തല, മൂന്നാര്‍, മൂവാറ്റുപുഴ, ചാലക്കുടി, നോര്‍ത്ത് പറവൂര്‍, പൊന്‍കുന്നം, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിക്ക് യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളുള്ളത്.  

Tags