കെഎസ്ആർടിസി ഡീലക്സ് ബസിൽ ആലപ്പുഴയിൽ നിന്നും മൂകാംബിക ദേവിയെ കാണാൻ പോകാം

mookambika
mookambika

കൊച്ചി: എല്ലാ മാസവും കേരളത്തിൽ നിന്നും മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ നിരവധി പേരാണ് പോകുന്നത്. ബസ് മാർഗമോ അല്ലെങ്കിൽട്രെയിൻ മാർഗമോ ആയിരിക്കും യാത്ര ചെയ്യുക. വിദേശ രാജ്യങ്ങളിൽ നിന്നു വെക്കേഷന് വരുന്ന പലരും കുടുംബവുമൊത്ത് ദേവിയെ കാണാൻ പോകുന്നത് പതിവാണ്. കേരളത്തിൽ നിന്നും മൂകാംബിക ദേവിയുടെ അടുത്ത് പോയി അരങ്ങേറ്റം ( ഡാൻസ്, പാട്ട്, സംഗീത ഉപകരണങ്ങൾ) നടത്താർ ഉണ്ട്.

കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസ് ബസ് സർവീസ് നടത്തുന്നുണ്ട്. എന്നാൽ ആലപ്പുഴയിൽ നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രം ഡീലക്സ്സ് ബസുകളുടെ സമയക്രമത്തിലും റൂട്ടിലും ചില മാറ്റം വന്നിട്ടുണ്ട്. മാറ്റം വരുത്തിയ റൂട്ട് ഏറെ യാത്രക്കാർക്ക് ഉപകാരമാകുന്ന ഒരു റൂട്ടാണ്. 2024 സെപ്തംബർ 28 ശനിയാഴ്ച്ച മുതൽ പുതുക്കിയ സമയക്രമത്തിൽ ബസ് സർവീസ് ആരംഭിക്കുമെന്നാണ് കെഎസ്ആടിസി അധികൃതർ അറിയിച്ചിരിക്കുന്നത്. 

13: 50 ആലപ്പുഴ
14: 20 ചേർത്തല
15: 10 വൈറ്റില ജം.
15: 25 എറണാകുളം ബസ്സ് സ്റ്റാൻ്റ്
17: 00 കൊടുങ്ങല്ലൂർ
17: 45 ഗുരുവായൂർ
18: 20 പൊന്നാനി
18: 50 തിരൂർ
20: 20 കോഴിക്കോട്
22: 30 കണ്ണൂർ
00: 30 കാസർഗോഡ്
01: 50 മംഗലാപുരം
03: 20 ഉടുപ്പി
04: 50 കൊല്ലൂർ

തിരിച്ച് കൊല്ലൂർ നിന്നുള്ള ബസിന്റെ സമയക്രമം ചുവടെ 

17: 30 കൊല്ലൂർ
19: 00 ഉടുപ്പി
20: 30 മംഗലാപുരം
21: 45 കാസർഗോഡ്
23: 50 കണ്ണൂർ
01: 50 കോഴിക്കോട്
02: 50 തിരൂർ
03: 35 പൊന്നാനി
04: 30 ഗുരുവായൂർ
05: 30 കൊടുങ്ങല്ലൂർ
06: 30 എറണാകുളം ബസ്സ് സ്റ്റാൻ്റ്
06: 40 വൈറ്റില ഹബ്ബ്
07: 50 ആലപ്പുഴ

ഓൺലൈൻ ബുക്കിങ്ങ് : onlineksrtcswift.com എന്ന വെബ്സെെറ്റ് സന്ദർശിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 04772252501 ഈ നമ്പറിൽ ബന്ധപ്പെടാം.

Tags