കെ.എസ്​.ആർ.ടി.സി ഇനി കൊറിയർ വിലാസക്കാർക്ക്​ നേ​രി​ട്ട്​ എ​ത്തിക്കും

google news
ksrtc

കൊ​ച്ചി:  കൊ​റി​യ​ർ സ​ർ​വി​സ്​ പ​രി​ഷ്ക​രി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നം.ക​ത്തു​ക​ളും പാ​ർ​സ​ലും വി​ലാ​സ​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ എ​ത്തി​ക്കും . വി​ലാ​സ​ക്കാ​ര​ൻ ഡി​പ്പോ​യി​ൽ​നി​ന്ന്​ പാ​ർ​സ​ൽ കൈ​പ്പ​റ്റു​ന്ന നി​ല​വി​ലെ ഡി​പ്പോ ടു ​ഡി​പ്പോ രീ​തി​ മാ​റു​ന്ന​താ​ണ്​ പ്ര​ധാ​ന പ​രി​ഷ്കാ​രം. ക​​​​വ​​​​റു​​​​ക​​​​ൾ ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്രീ​​​​മി​​​​യം സൗ​​​​ക​​​​ര്യ​​​​വും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

പാ​​​​സ്പോ​​​​ർ​​​​ട്ട് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ അ​​​​യ​​​​ക്കു​ന്ന​തി​നും ഈ ​സൗ​​​​ക​​​​ര്യം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം. കൊ​റി​യ​ർ സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്നു. 47 ഡി​​​​പ്പോ​​​​ക​​​​ളി​​​​ലു​​​​ള്ള സൗ​​​​ക​​​​ര്യം മ​​​​റ്റ്​ ​​​ഡി​​​​പ്പോ​​​​ക​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​ക്കും. പ്ര​​​​തി​​​​ദി​​​​ന​​​​വ​​​​രു​​​​മാ​​​​ന​​​​മാ​​​​യ 1.70 ല​​​​ക്ഷം രൂ​​​​പ ഇ​തോ​ടെ നാ​​​​ലി​​​​ര​​​​ട്ടി​​​​യാകു​​​​മെ​​​​ന്നാ​​​​ണ് കെ​​.​എ​​​​സ്.​ആ​​​​ർ​​.​ടി.​​​​സി​യു​ടെ പ്ര​തീ​ക്ഷ. സ്വ​​​​കാ​​​​ര്യ കൊ​​​​റി​​​​യ​​​​ർ ക​​​​മ്പ​​​​നി​​​​ക​​​​ൾ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ൾ നി​​​​ര​​​​ക്ക് കു​​​​റ​​​​വി​​​​ൽ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​ണ്​ ആ​ലോ​ച​ന.

ഡി​​​​പ്പോ ടു ​​​​ഡി​​​​പ്പോ സം​​​​വി​​​​ധാ​​​​നം തു​ട​രു​ന്ന​തി​നൊ​പ്പ​മാ​കും നേ​രി​ട്ടും സേ​വ​നം. ഗു​​​​ണ​​​​ഭോ​​​​ക്താ​​​​വി​​​​ന്‍റെ ​​​വി​​​​ലാ​​​​സ​​​​ത്തി​​​​ൽ കൊ​​​​റി​​​​യ​​​​ർ നേ​​​​രി​​​​ട്ട് എ​​​​ത്തി​​​​ക്കു​ന്ന​തി​ന് പി​​​​ൻ​​​​കോ​​​​ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ളെ നി​​​​യ​​​​മി​​​​ക്കും. കൂ​ടാ​തെ, സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ, നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ, മൈ​​​​സൂ​​​​രു, ബം​​​​ഗ​​​​ളൂ​​​​രു, തി​​​​രു​​​​പ്പൂ​​​​ർ, മം​​​​ഗ​​​​ളൂ​​​​രു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​ ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​കാ​​​​സ​​​​ർ​​​കോ​ട്​ റൂ​​​​ട്ടി​​​​ൽ കൊ​​​​റി​​​​യ​​​​റു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ന് ര​​​​ണ്ട്​ ​​വാ​​​​നു​​​ം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

Tags