കെഎസ്ആർടിസി ബസിന് പുറത്തോ ഡിപ്പോകൾക്ക് അകത്തോ പോസ്റ്ററുകൾ ഒട്ടിക്കരുത് : നിർദേശവുമായി ഗതാഗത മന്ത്രി

ganesh kumar
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകൾക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകൾ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകൾക്ക് അവർക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റർ ഒട്ടിക്കാമെന്നാണ് നിർദേശം.

പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പൊലീസിൽ അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. നിർദിഷ്ട സ്ഥലത്ത് മാത്രം പോസ്റ്ററുകൾ ഒട്ടിക്കുക. താൻ ഉൾപ്പെട്ട പോസ്റ്ററുകൾ ആണെങ്കിൽ പോലും ഒട്ടിക്കുന്നതിൽ നിന്നും യൂണിയനുകൾ പിൻമാറണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Tags