എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

google news
ksrtc

മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 

കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

Tags