തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു ; 12 പേര്‍ക്ക് പരുക്ക് ; രണ്ടുപേരുടെ നില ഗുരുതരം

google news
ksrtc

തൃശൂരില്‍ കൊടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. 12 പേര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. കൊടകര മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം നടന്നത്.

ബസ് വേളാങ്കണ്ണിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു. ബസിന് മുന്നില്‍ പോയിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ ബസ് ലോറിയിലേക്ക് ഇടിക്കുന്നു. ബസിന് പിന്നാലെയും ഉണ്ടായിരുന്ന ലോറി ബേസിന്‍ പിറകിലും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Tags