കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും

ksrtc

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും. പത്തനാപുരം ഡിപ്പോയിൽ ആണ് പുതിയ പരീക്ഷണം .പത്തനാപുരം കൊട്ടാരക്കര റോഡിൽ ഓടുന്ന ബസിലാണ് മാറ്റം വരുത്തിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് കെഎസ്ആർടിസിയുടെ പുതിയ പരീക്ഷണം. പത്തനാപുരം കെഎസ്ആർടിസിഡിപ്പോയിൽ ഇന്നലെയാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്.

നീല നിറം തന്നെയാണ് ബസിന്റെ ആകർഷണം. ഒറ്റ നോട്ടത്തിൽ സ്വകാര്യ ബസാണെന്നെ തോന്നുകയുള്ളൂ. കൊട്ടാരക്കര പത്തനാപുരം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ഒരുമാസത്തോളം ഈ റൂട്ടിൽ സർവീസ് നടത്തും. എഷർ കമ്പനി നൽകിയ ബസാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്.


പരീക്ഷണ ഓട്ടം നടത്തി പുതിയ ബസുകൾ ഇറക്കാനാണ് തീരുമാനമെന്നും അധികൃതർ പറയുന്നു. ബസിന് മികച്ച മൈലേജാണ് കമ്പനി വാഗ്ദാനം ചെയുന്നത്. ഒരേസമയം അമ്പതോളം യാത്രക്കാർക്ക് സഞ്ചരിക്കാം. മുന്നിലും പിന്നിലും ഇലക്ട്രിക് ഡോറുകൾ. യാത്രക്കാരുടെ സംരക്ഷണത്തിനായി സിസിടിവി സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

Tags