കെഎസ്ആര്‍ടിസി അപകടങ്ങള്‍ കുറഞ്ഞു, ബ്രീത്ത് അനലൈസര്‍ പരിശോധന തുടരും

ksrtc

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കും ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തുന്ന ഇന്‍ഡോക്‌സിക്കേഷന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആര്‍ടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്. 

Tags