സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : ക്ഷേത്രകലാശ്രീ പുരസ്‌കാരം കെഎസ് ചിത്രയ്ക്ക് ; ക്ഷേത്രകലാ ഫെലോഷിപ്പുകൾ രാജശ്രീ വാര്യർക്കും ആർഎൽവി രാമകൃഷ്ണനും സമ്മാനിക്കും

State Kshetra Kala Academy awards announced
State Kshetra Kala Academy awards announced

കണ്ണൂർ : 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെഎസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും ഡോ. ആർഎൽവി രാമകൃഷ്ണനും അർഹരായി.

ks chithra

കണ്ണൂർ പിആർഡി ചേംബറിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്‌കാരം, 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്.  ക്ഷേത്രകലാ അവാർഡ് (7500 രൂപ) ജേതാക്കൾ യഥാക്രമം '
അക്ഷരശ്ലോകം: കെ ഗോവിന്ദൻ മാസ്റ്റർ, കണ്ടങ്കാളി, പയ്യന്നൂർ
കഥകളി: കലാനിലയം ഗോപി, ഇരിങ്ങാലക്കുട, തൃശ്ശൂർ
ലോഹശിൽപം: സന്തോഷ് കറുകംപളളിൽ, കോട്ടയം

ദാരുശിൽപം: കെ കെ രാമചന്ദ്രൻ, ചേർപ്പ്, തൃശ്ശൂർ
ചുമർചിത്രം: ഡോ. സാജു തുരുത്തിൽ, കാലടി
ഓട്ടൻ തുളളൽ: കലാമണ്ഡലം പരമേശ്വരൻ, തൃശ്ശൂർ
ക്ഷേത്ര വൈജ്ഞാനികം: ഡോ: സേതുമാധവൻ, കോയിത്തട്ട, തലശ്ശേരി
കൃഷ്ണനാട്ടം: കെ എം മനീഷ്, ഗുരുവായൂർ
ചാക്യാർകൂത്ത്: കലാമണ്ഡലം കനകകുമാർ, ദേശമംഗലം, തൃശ്ശൂർ
ബ്രാഹ്മണിപ്പാട്ട്: രാധവാസുദേവൻ, കുട്ടനെല്ലൂർ, തൃശ്ശൂർ

ക്ഷേത്രവാദ്യം: കാക്കയൂർ അപ്പുക്കുട്ട മാരാർ, പാലക്കാട്
കളമെഴുത്ത്: പി രാമകുറുപ്പ് വൈക്കം, കോട്ടയം
തീയാടിക്കൂത്ത്: മാധവശർമ, പാവകുളങ്ങര, തൃപ്പൂണിത്തുറ
തിരുവലങ്കാര മാലക്കെട്ട്: നാരായണൻ കെ എം, കൽപറ്റ, വയനാട്
സോപാന സംഗീതം: ശ്രീജിത്ത് എസ് ആർ, മട്ടന്നൂർ
മോഹിനിയാട്ടം: നാട്യകലാനിധി എ പി കലാവതി, പയ്യാമ്പലം, കണ്ണൂർ

കൂടിയാട്ടം: പൊതിയിൽ നാരായണ ചാക്യാർ, കോട്ടയം
യക്ഷഗാനം: രാഘവ ബല്ലാൾ, കാറഡുക്ക, കാസർകോട്
ശാസ്ത്രീയസംഗീതം: പ്രശാന്ത് പറശ്ശിനി, കൂടാളി, കണ്ണൂർ
നങ്ങ്യാർകൂത്ത്: കലാമണ്ഡലം പ്രശാന്തി, തൃശ്ശൂർ

പാഠകം: പി കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ, ലക്കിടി, പാലക്കാട്
തിടമ്പുനൃത്തം: കെ പി വാസുദേവൻ നമ്പൂതിരി, കരിവെളളൂർ
തോൽപ്പാവക്കൂത്ത്: രാമചന്ദ്രപുലവർ, ഷൊർണൂർ
ചെങ്കൽ ശിൽപം: ഇളയിടത്ത് രാജൻ, പിലാത്തറ
ശിലാശിൽപം: കെ ശ്രീധരൻ നായർ, പുതുക്കെ നീലേശ്വരം

ഗുരുപൂജ അവാർഡ് (7500 രൂപ)
അക്ഷരശ്ലോകം: ഡോ. സി കെ മോഹനൻ, കുറുങ്കളം, കണ്ണൂർ
കഥകളി: കൃഷ്ണൻ പി കെ, പയ്യന്നൂർ
ക്ഷേത്രവാദ്യം: കെ വി ഗോപാലകൃഷ്ണമാരാർ, പയ്യാവൂർ
കളമെഴുത്ത്: ബാലൻ പണിക്കർ, കുഞ്ഞിമംഗലം
തിടമ്പുനൃത്തം: വി പി ശങ്കരൻ എമ്പ്രാന്തിരി, ഒറന്നറത്ത്ചാൽ.
തോൽപ്പാവക്കൂത്ത്: കെ വിശ്വനാഥ പുലവർ, ഷൊർണൂർ

യുവപ്രതിഭ പുരസ്‌കാരം (7500 രൂപ)
ചാക്യാർക്കൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കണ്ണൂർ
കൃഷ്ണനാട്ടം: വിഷ്ണുപ്രസാദ്, എം പി പൈങ്കുളം, തൃശ്ശൂർ

അവാർഡ് ദാനം ഒക്‌ടോബർ ആറിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചിന് എരിപുരം പബ്ലിക് ലൈബ്രറിയിൽ നടക്കും.

വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ പി കെ മധുസൂദനൻ, കെ ജനാർദനൻ, ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ഗോവിന്ദൻ കണ്ണപുരം, ടി കെ സുധി, കലാമണ്ഡലം മഹേന്ദ്രൻ എന്നിവരും പങ്കെടുത്തു.

Tags