ക്ഷേ​മ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന

money
money

തിരുവനന്തപുരം: പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ക്ഷേ​മ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾക്കിടെ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് . തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. അനർഹരായ നിരവധി പേർക്ക് പെൻഷൻ കിട്ടുന്നതായാണ് റിപ്പോർട്ട്. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.

വാർഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കുന്നതോടെ അനർഹരായ ആളുകളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോട്ടക്കലിൽ ബി.​എം.​ഡ​ബ്ല്യു കാ​റും ആ​ഡം​ബ​ര വ​സ​തി​യു​മു​ള്ള​വ​രും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ധ​ന​വ​കു​പ്പ്​ ന​ട​ത്തി​യ പൊ​തു പ​രി​ശോ​ധ​ന​യി​ലാ​ണ്​ കണ്ടെത്തൽ. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ലെ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച്‌ മ​ല​പ്പു​റം ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​ർ​ഡി​ലെ 42 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യി​ൽ 38 പേ​രും അ​ന​ർ​ഹ​രാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. ചി​ല ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ വീ​ടു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്‌. ഭാ​ര്യ​യോ ഭ​ർ​ത്താ​വോ സ​ർ​വി​സ്‌ പെ​ൻ​ഷ​ൻ പ​റ്റു​ന്ന​വ​രും ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​വെ​ന്നാ​ണ്​ മ​​റ്റൊ​രു ക​​ണ്ടെ​ത്ത​ൽ.

Tags