നാഷണലൈസ്ഡ് ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍ വളരാന്‍ കെ.എസ്.എഫ്.ഇ ക്ക് സാധിച്ചു : മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം : ദേശീയ ബാങ്കിംഗ് മേഖലയില്‍ നാഷണലൈസ്ഡ് ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍ വളരുവാന്‍ കെ.എസ്.എഫ്.ഇ ക്ക് സാധിച്ചത് സംശുദ്ധമായ ഇടപാടുകള്‍ കാരണമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. എസ്.എന്‍.ഡി.പി യോഗം ധ്യാന മന്ദിരത്തില്‍ കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടി നറുക്കെടുപ്പ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം കോടി ടേണ്‍ ഓവറാണ് കെ.എസ.്എഫ്.ഇ ലക്ഷ്യം വയ്ക്കുന്നത്. 940 കോടി രൂപയുടെ വരുമാനം ഡയമണ്ട് ചിട്ടികള്‍ വഴി നേടാന്‍ സാധിച്ചു. 46 ലക്ഷത്തിലധികം പേര്‍ ഇടപാടുകാരായിട്ടുള്ള സ്ഥാപനമാണ് കെ.എസ്.എഫ.്ഇ. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയ സ്ഥാപനവും കെ.എസ്.എഫ്.ഇ ആണ്. സാമ്പത്തിക തൊഴില്‍ മേഖലയില്‍ കേരളത്തിന്റെ നെടുംതൂണായി വളരാന്‍ കെ.എസ്.എഫ്.ഇ ക്ക് ഇതിലൂടെ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു .
25 ലക്ഷം രൂപയോ തത്തുല്യമായ ഡയമണ്ട് ആഭരണങ്ങളോ ലഭിക്കുന്ന ഡയമണ്ട് ചിട്ടി തൃശൂര്‍ ജില്ലയിലെ പെരിങ്ങനം ബ്രാഞ്ചിലെ ഇ. എം ആദര്‍ശ് നാണു ലഭിച്ചത് . ആലപ്പുഴ ജില്ലയിലെ മുതുകുളം ബ്രാഞ്ചിലെ അംഗമായ സരസനാണ് 15 ലക്ഷം രൂപയോ തത്തുല്യമായ ഡയമണ്ട് ആഭരണങ്ങളോ ലഭിക്കുന്ന ഡയമണ്ട് ചിട്ടി 2.0 വിജയി . വിജയികളെ മന്ത്രി നേരിട്ട് ഫോണ്‍ വഴി സമ്മാനലബ്ദി അറിയിച്ചു . എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി . കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, കെ എസ് എഫ് ഇ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.