ബസ് തലയിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികയായ കെ.എസ്.എഫ്.ഇ. ജീവനക്കാരിക്ക് ദാരുണാന്ത്യം

accident

കൊല്ലം: ചിന്നക്കട മേല്‍പ്പാലത്തില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികയായ കെ.എസ്.എഫ്.ഇ. ജീവനക്കാരിക്ക് ദാരുണാന്ത്യം. കൊല്ലം അമ്മന്‍നട മൈത്രിനഗര്‍ വിജയമന്ദിരത്തില്‍ സ്മിത (48) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.

കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടിയിരുന്നു. സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കെ.എസ്.എഫ്.ഇ. വടയാറ്റുകോട്ട ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു സ്മിത. സ്മിതയുടെ ഭര്‍ത്താവ് മുരളീകൃഷ്ണനും വര്‍ഷങ്ങള്‍ക്കുമുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ശ്രീഹരിയാണ് മകന്‍

Tags