സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ എം പി നേതാവ് കെ എസ് ഹരിഹരനെതിരെ ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നൽകി

google news
ksh

തലശേരി :യുഡിഎഫും ആർഎംപിയും ചേർന്ന് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെതിരെ ഡി.വൈ.എഫ് ഐ നിയമനടപടിക്ക് ഒരുങ്ങുന്നു.കെ.എസ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഡി.ജി.പിക്ക് പരാതി നൽകി.

കെ.എസ് ഹരിഹരനെതിരെ സോഷ്യൽ മീഡിയയിൽ ഇടതു സൈബർ പോരാളികൾ വ്യാപകമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് തന്നെ രംഗത്തു വന്നത്ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.

‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്’ എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്. സംഭവത്തിൽ വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലും കെ.എസ് ഹരിഹരനെ തള്ളി പറഞ്ഞിരുന്നു.

Tags