ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് കെ.പി മധു പാര്‍ട്ടിവിട്ടു
Nov 26, 2024, 19:35 IST
വയനാട്ടിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്. ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് കെ.പി മധു പാര്‍ട്ടിവിട്ടു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു.വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ കെ.പി മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.
പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധത്തിലെ അക്രമത്തിന് പിന്നില്‍ ളോഹയിട്ട ചിലരാണെന്നായിരുന്നു കെ.പി മധുവിന്റെ പരാമര്‍ശം. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.