പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച്‌ വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
kozhikodepocsocase

കോഴിക്കോട് : പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച്‌ വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍.കൊയിലാണ്ടി ചേരിയകുന്നുമ്മല്‍ താഴെ കുനി വീട്ടില്‍ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്. കൊയിലാണ്ടി സബ്ബ്-ഇസ്പെക്ടര്‍ സുബൈറിന്‍റെ നേതൃത്വത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2021-ല്‍ പെണ്‍കുട്ടിയുടെ പരാതിപ്രകാരം ജിഷ്ണുവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, തനിക്കെതിരെ കേസെടുത്തതറിഞ്ഞതോടെ ദുബായിലേക്ക് ഒളിവില്‍ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ചെന്നൈയില്‍ വിമാനമിറങ്ങിയത്.

ലുക്കൗട്ട് നോട്ടീസുണ്ടായിരുന്ന പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വെച്ച്‌ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ. സുബൈര്‍, സി.പി.ഒ.മാരായ ദിലീപ്, രാജേഷ് എന്നിവര്‍ ചെന്നൈയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this story