കോഴിക്കോട് ജില്ലയിലെ വനിതാ കമ്മിഷന്റെ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഫെബ്രുവരി ഏഴിനും എട്ടിനും വാണിമേല്‍

google news
Kerala Women Commission

തിരുവനന്തപുരം : പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഫെബ്രുവരി ഏഴിനും എട്ടിനും വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുമെന്ന് വനിതാ കമീഷന്‍ അറിയിച്ചു.

ഫെബ്രുവരി ഏഴിന് രാവിലെ ഒന്‍പതിന് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് പന്നിയേരി കോളനി വനിതാ കമീഷന്‍ സന്ദര്‍ശിക്കും. രാവിലെ 11ന് പന്നിയേരി കോളനിയില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി എട്ടിന് രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അധ്യക്ഷത വഹിക്കും.

പട്ടികവര്‍ഗ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സലീഷും ലഹരിയുടെ കാണാക്കയങ്ങള്‍ എന്ന വിഷയം റിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് നൊച്ചാടും അവതരിപ്പിക്കും.

Tags