അഞ്ചാംപനി പടരുന്നു; കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം
Sat, 21 Jan 2023

കഴിഞ്ഞ ദിവസം വളയം പഞ്ചായത്തിലെ 13ആം വാർഡ് മണിയാലയിൽ നാല് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.
അഞ്ചാംപനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം ചേരും .രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് യോഗം.
കഴിഞ്ഞ ദിവസം വളയം പഞ്ചായത്തിലെ 13ആം വാർഡ് മണിയാലയിൽ നാല് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.
വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി. മേഖലയിൽ ഏഴ് പഞ്ചായത്തുകളിലായി 65 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി.