കോഴിക്കോട് വീടിന് തീ പിടിച്ച് വിദ്യാർഥിനി പൊള്ളലേറ്റ് മരിച്ചു

google news
student
വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങിനുകുന്നമ്മൽ പ്രസാദിന്‍റെ മകൾ അർച്ചനയാണ് മരിച്ചത്. നന്മണ്ട സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. 

രാവിലെ ഒൻപത് മണിയോടെ  കുട്ടിയുടെ അമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

Tags