കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

google news
fff


കോഴിക്കോട് : മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അൻഷാദ് ഓടിച്ചിരുന്ന സുസുകി ആക്സസാണ് കത്തിനശിച്ചത്.ശനിയാഴ്ച രാത്രി അൻഷാദ് പയ്യോളിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോഴായിരുന്നു സംഭവം.പിന്നിൽ വന്ന കാർയാത്രക്കാരനാണ് സ്കൂട്ടറിൻ്റെ പിൻഭാഗം കത്തുന്ന കാര്യം അൻഷാദിനെ അറിയിച്ചത്. ഉടൻ അൻഷാദ് വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു.

ഇതിനിടയിൽ അൻഷാദിൻ്റെ കാലിന് പൊള്ളലേറ്റു. വാഹനത്തിൽ ഉണ്ടായിരുന്ന രേഖകളും പണവും കത്തിനശിച്ചു.കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒരു മാസം മുമ്പാണ് വാഹനം വാങ്ങിയതെന്ന് അൻഷാദ് പറഞ്ഞു.
 

Tags