കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

A Kozhikode school student fell from the bus
A Kozhikode school student fell from the bus

കോഴിക്കോട്: പേരാമ്പ്ര മുളിയങ്ങളില്‍ സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ത്ഥി തെറിച്ചു വീണു. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാര്‍ത്ഥി കയറുകയായിരുന്നു.

എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തു. ബസില്‍ നിന്ന് തെറിച്ച് പുറമിടിച്ച് തറയില്‍ വീണ വിദ്യാര്‍ത്ഥിക്ക് ചുമലില്‍ സ്‌കൂള്‍ ബാഗുണ്ടായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags