കോഴിക്കോട് സ്വദേശി ജംഷീദിന്റെ മരണം : പിന്നിൽ ലഹരി മാഫിയയെന്ന് കുടുംബം
തൃശ്ശൂരിൽ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം. ജംഷിദിനെ കൊലപ്പെടുത്തിയ ശേഷം റയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ചതിന്റെ ഒരു ലക്ഷണവും ജംഷിദിന്റെ ശരീരത്തിൽ ഇല്ല. ജംഷിദിനൊപ്പം യാത്ര പോയവർ മയക്കു മരുന്നു കേസിലെ പ്രതികളാണെന്നും പിതാവ് മുഹമ്മദ്  പറഞ്ഞു. 

കൂരാച്ചുണ്ട് സ്വദേശികൾക്കൊപ്പം വിനോദ യാത്രക്ക് പോയ ജംഷിദിനെ ബുധനാഴ്ചയാണ് കർണാടകയിലെ മാണ്ഡ്യയിൽ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ വട്ടച്ചിറയിലെ വീട്ടിൽ നിന്നും ടൂറിനാണെന്ന് പറഞ്ഞ് രണ്ട് കൂരാച്ചുണ്ട് സ്വദേശികൾക്കൊപ്പം യാത്ര പോയത്. 

പിന്നീട് ബുധനാഴ്ചയാണ് മരണം സംഭവിച്ചതായി വീട്ടുകാർ അറിയുന്നത്. കൂടെ പോയവരുടെ മൊഴി പ്രകാരം ജംഷിദിനൊപ്പം ഇവർ കാറിൽ സഞ്ചരിക്കുമ്പോൾ ഇവർ രണ്ടു പേരും ഉറങ്ങി പോയെന്നാണ്. പിന്നീട് ജംഷീദ് പുറത്തേക്കു പോയെന്നും ഇവർ പറയുന്നു. പിന്നീട് ജംഷീദിനെ കാണാൻ സാധിച്ചില്ല. ഇതേ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. തൊട്ടു പിന്നാലെയാണ് ജംഷീദിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സുഹൃത്തുക്കൾ പൊലീസിനോടും കുടുംബത്തോടും പറഞ്ഞു. 

എന്നാൽ ഈ രണ്ടു സുഹൃത്തുക്കൾക്കൊപ്പം പോകുന്നു എന്നായിരുന്നില്ല ജംഷീദ് വീട്ടുകാരോട് പറഞ്ഞിരുന്നത്. വേറെ രണ്ടാളുകളുടെ പേരാണ് പറഞ്ഞിരുന്നത്. ഇവർക്കെതിരെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേസുണ്ട്.

Share this story