കോഴിക്കോട് മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

mukkali accident
mukkali accident

കോഴിക്കോട്: മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. എതിര്‍ ദിശകളില്‍ നിന്ന് വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags